ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് തെൽ അവീവിൽ റാലി നടത്താൻ പൊലീസ് അനുമതി

ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് തെൽ അവീവിൽ റാലി നടത്താൻ പൊലീസ് അനുമതിഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് തെൽ അവീവിൽ റാലി നടത്താൻ പൊലീസ് അനുമതി. ഇസ്രായേലിലെ പൗരാവകാശ സംഘടന ശനിയാഴ്ച്ച നടത്തുന്ന റാലിക്കാണ് അനുമതി ലഭിച്ചത്. റാലിക്ക് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടപടി.

അതേസമയം, ഗസ്സയിലെ അൽ ശിഫ ആശുപത്രിയിൽ ഇസ്രായേൽ ബുൾഡോസർ ആക്രമണം നടത്തി. ആശുപത്രിയുടെ ഭാഗങ്ങൾ ബുൾഡോസറുകൾ കൊണ്ട് തകർക്കുകയാണ് ഇസ്രായേൽ സൈന്യം. അതിനിടെ, അൽ ശിഫയിൽ നിന്ന് കണ്ടെടുത്ത ലാപ്‌ടോപ്പിൽ ബന്ദികളുടെ ദൃശ്യങ്ങളുണ്ടെന്ന് ഇസ്രായേൽ പറഞ്ഞു. ആശുപത്രിയിൽ തെരച്ചിൽ തുടരുന്നതായി ഇസ്രായേൽ സേന വ്യക്തമാക്കി.