കോഴിക്കോട് പള്ളിക്കണ്ടിയില്‍ ഫര്‍ണിച്ചര്‍ യൂണിറ്റില്‍ തീപിടിത്തം. ആറു അഗ്നിരക്ഷാ യൂണിറ്റുകളെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ആളാപയമില്ല. വൈകുന്നേരമാണ് ഫര്‍ണിച്ചര്‍ യൂണിറ്റില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.മൂന്നുനില കെട്ടിടത്തിനാണ് തീപിടിത്തമുണ്ടായത്. വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കി. രണ്ടു മണിക്കൂറെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തമുണ്ടായ ഉടനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു.