എം. വി രാഘവന്റെ പേരിൽ ഏർപ്പെടുത്തിയ എംവി ആർ പുരസ്കാരം മെഗാസ്റ്റാർ മമ്മൂട്ടിക്ക്
മെഗാസ്റ്റാർ മമ്മൂട്ടിക്ക് മുൻമന്ത്രിയും സിഎംപി സ്ഥാപക നേതാവുമായ എം വി രാഘവന്റെ പേരിൽ ഏർപ്പെടുത്തിയ എംവി ആർ പുരസ്കാരം. ഡിസംബർ മാസം കൊച്ചിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം നടൻ മമ്മൂട്ടിക്ക് സമ്മാനിക്കും എന്ന് പുരസ്കാര സമിതിയുടെ സംഘാടകര്‍ അറിയിച്ചു.
എം വി ആറിന്റെ കുടുംബാംഗങ്ങളും പാട്യം രാജനും നേതൃത്വം നൽകുന്ന പുഷ്പാർച്ചന എംബിആർ ഒമ്പതാം ചരമവാർഷിക ദിനമായ വ്യാഴാഴ്ച രാവിലെ 9 മണിക്ക് അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ നടക്കും. അനുസ്മരണ സമ്മേളനം പത്തുമണിക്ക് കണ്ണൂർ ചേമ്പർ ഹാളിൽ ആണ് നടക്കുന്നത്.
മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കുന്ന അനുസ്മരണ സമ്മേളനത്തിന്റെ മുഖ്യ പ്രഭാഷണം നടത്തുന്നത് കുഞ്ഞാലിക്കുട്ടിയാണ്.