ഏകദിന ലോകകപ്പ്: വിറപ്പിച്ച് ന്യൂസിലാന്‍ഡ്, അരിഞ്ഞു വീഴ്ത്തി മുഹമ്മദ്ഷമി, കണക്കുകള്‍ തീര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഏകദിന ലോകകപ്പ്: വിറപ്പിച്ച് ന്യൂസിലാന്‍ഡ്, അരിഞ്ഞു വീഴ്ത്തി മുഹമ്മദ്ഷമി, കണക്കുകള്‍ തീര്‍ത്ത് ഇന്ത്യ ഫൈനലില്‍ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ 70 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ 2011 ന് ശേഷം ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചത്. ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് കിവീസിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യയ്ക്ക് കരുത്തായത്.

സെഞ്ച്വറി നേടിയ ഡാരിയല്‍ മിച്ചെലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. മിച്ചെല്‍ 119 ബോളില്‍ 7 സിക്‌സിന്റെയും 9 ഫോറിന്റെയും അകമ്പടയില്‍ 134 റണ്‍സെടുത്തു. നായകന്‍ കെയ്ന്‍ വില്യംസണ്‍ 69, ഗ്ലെന്‍ ഫിലിപ്‌സ് 41 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ഇന്ത്യയ്ക്കായി ഷമി 9.5 ഓവറില്‍ 57 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തി. ബുംറ, കുല്‍ദീപ്, സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.