ഉത്സവ സീസൺ പ്രമാണിച്ച് പ്രത്യേക വന്ദേ ഭാരത് സർവീസ് നടത്തും. ചെന്നൈ എ​ഗ്മോർ റെയിൽവേ സ്റ്റേഷനും തിരുനെൽവേലിക്കും ഇടയിലാകും പ്രത്യേക വന്ദേ ഭാരത് സർവീസ് നടത്തുകയെന്ന് ദക്ഷിണ റെയിൽവേ വ്യക്തമാക്കി.

എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. ചെന്നെ എഗ്‌മോറിൽ നിന്ന് തിരുനെൽവേലിയിലേക്കുള സർവീസ് നവംബർ 16, 23, 30 തീയതികളിലും ഡിസംബർ മാസത്തിൽ 7, 14, 21, 28 ദിവസങ്ങളിലായിരിക്കും സർവീസ്. എഗ്‌മോറിൽ നിന്ന് രാവിലെ ആറുമണിക്ക് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്‌ക്ക് 2.15-ന് തിരുനെൽവേലിയിലെത്തും.

തിരുനെൽവേലിയിൽ നിന്ന് ചെന്നൈ എഗ്‌മോറിലേക്കുള്ള ട്രെയിൻ ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിക്ക് സർവീസ് ആരംഭിച്ച് 11.15ന് ചെന്നൈ എഗ്മോറിലെത്തും. ചെന്നൈ എഗ്മോർ – തിരുനെൽവേലി വന്ദേ ഭാരത് സ്‌പെഷൽ വിവിധ സ്റ്റേഷനുകളിൽ നിർത്തും. താംബരം, വില്ലുപുരം ജംഗ്ഷൻ, തിരുച്ചിറപ്പാലി, ഡിണ്ടിഗൽ ജംഗ്ഷൻ, മധുര ജംഗ്ഷൻ, വിരുദുനഗർ ജംഗ്ഷൻ എന്നീ ആറ് സ്റ്റേഷനുകളിലാകും സ്റ്റോപ്പ് ഉണ്ടായിരിക്കുക.