
കണ്ണൂര്‍: ആലക്കോട് സുഹൃത്തിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. അരങ്ങം സ്വദേശി ജോഷി മാത്യുവാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി പത്തരയോടെ സംഭവം. സുഹൃത്ത് വട്ടക്കയം സ്വദേശി ജയേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ജയേഷ് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജോഷിയെ കുത്തുകയായിരുന്നു. ഉടനെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇവര്‍ക്കിടയില്‍ നേരത്തേ വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നെന്നും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ജയേഷ് കത്തിയുമായി എത്തിയതെന്നും പോലീസ് പറഞ്ഞു.