മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം; 4 പേർ കസ്റ്റഡിയിൽ

മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം; 4 പേർ കസ്റ്റഡിയിൽ


പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ഇന്നലെ രാത്രിയാണ് മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് ഒരു സംഘം ആളുകൾ ചേർന്ന് വിദ്യാർത്ഥികളെ  മർദ്ദിച്ചത്. സംഭവത്തിൽ 4 വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികൾ സൗത്ത് പൊലീസിൽ പരാതി നൽകി.സംഭവത്തിൽ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.