‘കാക്ക’ ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയായ നടി ലക്ഷ്മിക അന്തരിച്ചു

‘കാക്ക’ ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയായ നടി ലക്ഷ്മിക അന്തരിച്ചു

 പള്ളുരുത്തി: നടി ലക്ഷ്മിക സജീവൻ (രേഷ്മ -24) അന്തരിച്ചു. പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റേയും ലിമിറ്റയുടേയും മകളാണ്. ഷാർജയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഷാർജയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു.

കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായി. കറുപ്പിന്‍റെ വേറിട്ട ആശയവുമായെത്തി പ്രേക്ഷകരുടെ മനം കവർന്ന ഹ്രസ്വചിത്രമായിരുന്നു കാക്ക. അതിലെ നായിക ആയി വന്നാണ് ലക്ഷ്മിക ഹൃദയം കവർന്നത്.

യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടൻ ബ്ലോ​ഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.