വീണ്ടും കടുവ ആക്രമണം; മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു, ഒരു മാസത്തിനിടെ പ്രദേശത്ത് കൊല്ലപ്പെട്ടത് മൂന്ന് പേർ

വീണ്ടും കടുവ ആക്രമണം; മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു, ഒരു മാസത്തിനിടെ പ്രദേശത്ത് കൊല്ലപ്പെട്ടത് മൂന്ന് പേർഗുണ്ടല്‍പേട്ട: കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയില്‍ വീണ്ടും കടുവയുടെ ആക്രമണം. ആക്രമണത്തിൽ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തില്‍ താമസിക്കുന്ന ഗോത്ര വിഭാഗത്തിൽപ്പെട്ട ബസവയാണ് കൊല്ലപ്പെട്ടത്. ശരീരത്തിന്റെ ഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയിലായിരുന്നു. വിറക് ശേഖരിക്കാനായി കാട്ടിലേക്ക് പോയതായിരുന്നു ബസവ. കാട്ടിൽ വെച്ചാണ് കടുവ ആക്രമിച്ചത്.

ബസവയെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ വനപാലകരും പ്രദേശവാസികളും ചേര്‍ന്ന് കാട്ടിലേക്കു തിരഞ്ഞുപോവുകയായിരുന്നു. തുടര്‍ന്നാണ് വികൃതമായ രീതിയില്‍ മൃതദേഹം കണ്ടെത്തിയത്. ഈ മേഖലയില്‍ ഒരു മാസത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ബസവ. പ്രദേശത്തെ കടുവയെ പിടികൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ, ബസവ കൊല്ലപ്പെട്ടതും ആക്രമണമുണ്ടായതും ജനവാസമുള്ള സ്ഥലത്തല്ലെന്നും വനമേഖലയിലാണെന്നുമാണ് വനംവകുപ്പ് പറയുന്നത്.