കര്‍ഷകരുടെ ഭൂമിയില്‍ കാലുകുത്താന്‍ ഇനി ഒരു റവന്യൂ ഉദ്യോഗസ്ഥരെയും അനുവദിക്കുകയില്ലെന്ന് മാര്‍ ജോസഫ് പാംപ്ലാനി.

കര്‍ഷകരുടെ ഭൂമിയില്‍ കാലുകുത്താന്‍ ഇനി ഒരു റവന്യൂ ഉദ്യോഗസ്ഥരെയും അനുവദിക്കുകയില്ലെന്ന് മാര്‍ ജോസഫ് പാംപ്ലാനി. 

ഇരിട്ടി: കർഷകന് രാഷ്ട്രീയമില്ലെന്നും അതിജീവനം മാത്രമാണിനിമേൽ ലക്ഷ്യമെന്നും കൂട്ടായ്മയുടെ കരുത്ത് സാക്ഷ്യപ്പെടുത്താത്തിടത്തോളം കാലം നാമെല്ലാവരുടെയും ചൂഷണത്തിന് എക്കാലവും ഇരയായിത്തീരുമെന്നും തലശ്ശേരി അതിരൂപത  ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് അതിജീവനയാത്ര ഇരിട്ടിയിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.