മട്ടന്നൂരിലെ കൃഷ്ണ ടെക്സ്റ്റ് ഉടമ ടി കൃഷ്ണന്‍ അന്തരിച്ചു
മട്ടന്നൂര്‍: തുണി വ്യാപാര രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മട്ടന്നൂര്‍ കൃഷ്ണ ടെക്സ്റ്റ് ഉടമ ടി കൃഷ്ണന്‍ (70) നിര്യാതനായി. പരേതരായ തൊവരായി രാമന്‍- അരക്കന്‍ ലക്ഷ്മി എന്നിവരുടെ മകനാണ്. ഭാര്യ: ജയശ്രീ. മക്കള്‍ : നിഥിന്‍ (സൗദി അറേബ്യ), ഡോ. നിമിഷ (ശാന്തി ഹോസ്പിറ്റല്‍ കോഴിക്കോട്), നമിത (എഞ്ചിനിയര്‍). മരുമക്കള്‍: സാന്ദ്ര (കൊല്ലം), ഡോ. നിഖില്‍ (കോഴിക്കോട്). സഹോദരങ്ങള്‍ : രാമചന്ദ്രന്‍, ബലരാമന്‍, രവീന്ദ്രന്‍, ബാബു, സരസ്വതി, പുഷ്പജ.
തിങ്കളാഴ്ച രാവിലെ 9.30ന് മട്ടന്നൂര്‍ ജംഗ്ഷനിലെ കൃഷ്ണ ടെക്‌സിന് സമീപം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വീട്ടിലെത്തിക്കും. 12.30ന് പൊറോറ നിദ്രാലയത്തില്‍ സംസ്‌കാരം നടക്കും.