എസ് എൻ ഡി പി ഇരിട്ടി യൂണിയന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

എസ് എൻ ഡി പി ഇരിട്ടി യൂണിയന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി


ഇരിട്ടി: എസ് എൻ ഡി പി യോഗം ഇരിട്ടി യൂണിയന്റെയും കണ്ണൂർ മിംസ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇരിട്ടി കല്ലുമുട്ടി ശ്രീനാരായണ ഗുരു മന്ദിരത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി . യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്  ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ. വി. അജി   അധ്യക്ഷത വഹിച്ചു . മിംസ് ഹോസ്പിറ്റലിലെ ഡോ. അഖിൽ രാജശേഖരൻ ഇരിട്ടി എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി പി. എൻ. ബാബു, ക്യാമ്പ് കോഡിനേറ്റർ റോജി തോമസ് , രവി വള്ളിത്തോട്, പി .ജി. രാമകൃഷ്ണൻ,  കൃഷ്ണൻകുട്ടി പടിയൂർ, അനൂപ് പനക്കൽ, ശശിതറപ്പേൽ,  നിർമ്മല അനിരുദ്ധൻ ,  കെ .കെ. സോമൻ, എ .എൻ. സുകുമാരൻ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ 150 പേർ പങ്കെടുത്തു. മരുന്നു വിതരണവും നടന്നു.