മഹാരാജാസിലെ അക്രമം: 15 പേര്‍ക്കെതിരേ വധശ്രമത്തിന് കേസ് ; പ്രതികള്‍ക്കെതിരേ ഒമ്പത് വകുപ്പ് ചുമത്തി

മഹാരാജാസിലെ അക്രമം: 15 പേര്‍ക്കെതിരേ വധശ്രമത്തിന് കേസ് ; പ്രതികള്‍ക്കെതിരേ ഒമ്പത് വകുപ്പ് ചുമത്തി

കൊച്ചി: മഹാരാജാസ് കോളേജില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനെ കുത്തിയ സംഭവത്തില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ് യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. വധശ്രമം അടക്കം 9 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ഇന്നലെ രാത്രി 12.30 യോടെയാണ് ആക്രമണം ഉണ്ടായത്. തലയ്ക്കും കാലിലും കയ്യിലും കുത്തേറ്റ നാസര്‍ അപകടനില തരണം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി അബ്ദുള്‍ മാലിക് ആണ് കേസിലെ ഒന്നാം പ്രതി. സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. രാത്രി 12 മണി കഴിഞ്ഞ് നാടക പരിശീലനത്തിന് ശേഷം ഇറങ്ങുന്നതിനെയാണ് ആക്രമണമുണ്ടായത്. വടിവാളും ബിയറ് കുപ്പിയും മാരകായുധങ്ങളുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് എസ്എഫ്‌ഐ നേതാക്കള്‍ പറയുന്നത്. ശരീരമാസകലം കുത്തി പരിക്കേല്‍പ്പിച്ചു. കോളേജില്‍ നടക്കുന്ന നാടകോത്സവത്തിന്റെ ചുമതലക്കാരനാണ് നാസര്‍ അബ്ദുല്‍ റഹ്മാന്‍. അതിന്റെ ഭാഗമായാണ് കോളേജില്‍ നിന്നത്.

പരിശീലനം കഴിഞ്ഞ് നാസറും കുറച്ചുപേരും താഴേയ്ക്ക് ഇറങ്ങുമ്പോഴാണ് അക്രമിസംഘം ക്യാമ്പസിലേക്ക് ഇടിച്ചു കയറിയെത്തിയത്. വടിവാള്‍, ബിയര്‍ കുപ്പി എന്നിവയടക്കമുള്ള ആയുധങ്ങള്‍ അവരുടെ കയ്യിലുണ്ടായിരുന്നു എന്നും കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തമീം റഹ്മാന്‍ പറഞ്ഞു. കെ എസ് യുവിന്റെ എറണാകുളം അസംബ്ലി പ്രസിഡന്റ് അമല്‍ ടോമി, സജീവ ഫ്രറ്റേണിറ്റി പ്രവര്‍ത്തകനായ ബിലാല്‍ എന്നിവരെയാണ് പിടികൂടിയത്. നിരന്തരമായി കെഎസ് യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ ആക്രമണം നടത്തുകയാണെന്നും തമീം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം കോളേജില്‍ അദ്ധ്യാപകനെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കുകയും പിന്നില്‍ നിന്നും കുത്തുകയും ചെയ്തിരുന്നു. മര്‍ദനത്തില്‍ പരുക്കേറ്റ അധ്യാപകനായ നിസാമുദ്ദീനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാം വര്‍ഷ ബി.എ. അറബിക് വിദ്യാര്‍ഥിയാണ് ഇതേ ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകനെ മര്‍ദിച്ചത്. െകെയേറ്റം ചെയ്തശേഷം മൂര്‍ച്ചയുള്ള വസ്തുകൊണ്ടു കുത്തിയെന്ന് അധ്യാപകന്‍ പറഞ്ഞു. െകെയേറ്റം ചെയ്ത വിദ്യാര്‍ഥിയുടെ രണ്ടാം വര്‍ഷ ക്ലാസിലെ അധ്യാപകനായിരുന്നു നിസാമുദ്ദീന്‍. ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സുമായി ബന്ധപ്പെട്ടുള്ള െവെരാഗ്യമായിരിക്കും അതിക്രമത്തിനു കാരണമെന്നു നിസാമുദീന്‍ പറഞ്ഞത്.