കർണാടക ബെൽത്തങ്ങാടിയിൽ പടക്കനിർമാണ ശാലയിൽ സ്‌ഫോടനം; രണ്ട് മലയാളികളുൾപ്പെടെ 3 മരണം

കർണാടക ബെൽത്തങ്ങാടിയിൽ  പടക്കനിർമാണ ശാലയിൽ സ്‌ഫോടനം; രണ്ട് മലയാളികളുൾപ്പെടെ 3 മരണംകർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലുള്ള ബെൽത്തങ്കടിയിൽ പടക്കനിർമാണ ശാലയിൽ സ്‌ഫോടനം. രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു. 6 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ഒരാൾ മലയാളിയാണ്. ( karnataka belthangady cracker factory blast 3 dead )

പടക്കനിർമാണശാലയിൽ ജോലി ചെയ്യുകയായിരുന്ന സ്വാമി (55), വർഗീസ് (68) എന്നിവരാണ് മരിച്ച മലയാളികൾ. മലപ്പുറം സ്വദേശിയായ ബഷീറിൻറെ ഫാമിലാണ് പടക്കനിർമാണശാല ഉണ്ടായിരുന്നത്. പടക്കം നിർമിച്ചിരുന്ന ചെറിയ കെട്ടിടം സ്‌ഫോടനത്തിൽ പൂർണമായും തകർന്നു.

അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിൽ 9 പേർ ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഫാമുടമ അടക്കം രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സോളിഡ് ഫയർ വർക്ക് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന് ലൈസൻസുണ്ടായിരുന്നോ എന്നതടക്കം പൊലീസ് പരിശോധിക്കും