ഇ​സ്ര​യേ​ലി​ലേ​ക്ക് 5,617 ഇ​ന്ത്യാ​ക്കാ​ർ​ക്ക് സെ​ല​ക്ഷ​ൻ: കാത്തിരിക്കുന്നത് വമ്പൻ ശമ്പളം​

ഇ​സ്ര​യേ​ലി​ലേ​ക്ക് 5,617 ഇ​ന്ത്യാ​ക്കാ​ർ​ക്ക് സെ​ല​ക്ഷ​ൻ: കാത്തിരിക്കുന്നത് വമ്പൻ ശമ്പളം​ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ലി​ലെ നി​ർ​മാ​ണ​മേ​ഖ​ല​യി​ലേ​ക്ക് ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി 5617 പേ​ർ​ക്ക് സെ​ല​ക്ഷ​ൻ ല​ഭി​ച്ചു. ഹ​രി​യാ​ന​യി​ൽ ജ​നു​വ​രി 16 മു​ത​ൽ 20വ​രെ​യാ​യി​രു​ന്നു റി​ക്രൂ​ട്ടിം​ഗ് ടെ​സ്റ്റ്. മൊ​ത്തം 1370 പേ​ർ പ​ങ്കെ​ടു​ത്ത​പ്പോ​ൾ 530 പേ​ർ​ക്ക് സെ​ല​ക്ഷ​ൻ ല​ഭി​ച്ചു. യു​പി​യി​ൽ സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ ചൊ​വ്വാ​ഴ്ച വ​രെ നീ​ണ്ടു. 7182 പേ​ർ ട്ര​യ​ൽ​സി​ന് എ​ത്തി​യ​പ്പോ​ൾ 5087 പേ​രെ തെ​ര​ഞ്ഞെ​ടു​ത്തു. 15 അം​ഗ ഇ​സ്ര​യേ​ലി സം​ഘ​മാ​ണ് റി​ക്രൂ​ട്ടിം​ഗി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ആ​ക​ർ​ഷ​ക​മാ​യ ശ​മ്പ​ള വ്യ​വ​സ്ഥ​ക​ളാ​ണ് ഇ​സ്ര​യേ​ലി​ലേ​ക്ക് ജോ​ലി​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. 1.37 ല​ക്ഷം വ​രെ ശ​മ്പ​ളം, മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വ​റ​ൻ​സ്, താ​മ​സം, ഭ​ക്ഷ​ണം എ​ന്നി​വ​യാ​ണ് വാ​ഗ്ദാ​നം. പു​റ​മെ, 16,515 രൂ​പ പ്ര​തി​മാ​സം ബോ​ണ​സാ​യും ല​ഭി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ അ​ഞ്ച് വ​ർ​ഷം ഇ​സ്ര​യേ​ലി​ൽ ജോ​ലി ചെ​യ്യും. ഇ​തി​ലൂ​ടെ ഇ​ന്ത്യ​ക്ക് 5000 കോ​ടി​യു​ടെ നേ​ട്ട​മു​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​സ്ര​യേ​ൽ-​പ​ല​സ്തീ​ൻ സം​ഘ​ർ​ഷ​മു​ണ്ടാ​യ​തി​നു​ശേ​ഷം ഇ​സ്ര​യേ​ലി​ലെ പ​ല​സ്തീ​ൻ തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​ക്കി​യ​തി​നെ തു​ട​ർ​ന്നു രൂ​ക്ഷ​മാ​യ തൊ​ഴി​ലാ​ളി ക്ഷാ​മ​മാ​ണു രാ​ജ്യം നേ​രി​ടു​ന്ന​ത്.