കെ. എം. മാണിയുടെ 91-മത് ജന്മദിനത്തോട്‌ അനുബന്ധിച്ച് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യ ദിനം ആചരിച്ചു

കെ. എം. മാണിയുടെ 91-മത് ജന്മദിനത്തോട്‌ അനുബന്ധിച്ച് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യ ദിനം ആചരിച്ചു 

ഇരിട്ടി:   കേരള രാഷ്ട്രീയ ചരിത്രത്തിൽ അരനൂറ്റാണ്ടിലധികം ജ്വലിച്ചുനിന്ന കെ. എം. മാണിയുടെ  91-മത് ജന്മദിനത്തോട്‌ അനുബന്ധിച്ച് കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന  പ്രകാരം  പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യ ദിനം ആചരിച്ചു.   കർഷകർക്കും കർഷക തൊഴിലാളികൾക്കും സാധാരണക്കാരനും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും  നിരവധി ആശ്വാസ പദ്ധതികൾ നടപ്പിലാക്കിയ  കെ. എം. മാണിയുടെ ജന്മദിനമെന്ന നിലയിൽ ഇതോടനുബന്ധിച്ച്  കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പേരാവൂർ നിയോജകമണ്ഡലം  ചരൾ മുരിക്കുംകരിയിലുള്ള സ്നേഹഭവനിലേ അന്തേവാസികളോടൊപ്പം അവർക്ക് ആവശ്യമായ സാധനങ്ങളും സാമ്പത്തിക സഹായവും നൽകിക്കൊണ്ടായിരുന്നു  കാരുണ്യദിനം ആചരിച്ചത് .  
സ്നേഹ ഭവനിൽ നടന്ന പരിപാടിയിൽ  നിയോജകമണ്ഡലം പ്രസിഡണ്ട് വിപിൻ തോമസ് അധ്യക്ഷത വഹിച്ചു. അബ്രഹാം വെട്ടിക്കൽ കേക്ക് മുറിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. സി. എം. ജോർജ്, മാത്യു പുളിക്കക്കുന്നൽ, എ. കെ. രാജു, ജോർജ് ഓരത്തേൽ, ഡോ: ത്രേസ്യാമ്മ കൊങ്ങോല, ജയ്സൺ ജീരകശേരി, ജോസ് മാപ്പിള പറമ്പിൽ, റെജി മേച്ചരിക്കുന്നേൽ, സന്തോഷ് സെബാസ്റ്റ്യൻ, അബ്രഹാം കല്ലമാരി,  കെ.കെ. വിനോദ്, ലിന്റോ കുടിലിൽ, അഡ്വ . ജോസ് മേച്ചരിക്കുന്നേൽ, ജൂബി മണ്ണൂർ,  അപ്പച്ചൻ തുരുതേൽ, ബേബി എന്നിവർ സംസാരിച്ചു.