പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവം; പൊലീസുകാർക്കെതിരെ കേസെടുത്ത് കോടതി

പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവം; പൊലീസുകാർക്കെതിരെ കേസെടുത്ത് കോടതി
കാസർകോട്: പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ കേസെടുത്ത് കോടതി.

കുമ്പള പൊലീസ് സ്റ്റേഷനിലെ എസ്.ഐ എസ്ആർ രജിത്ത്, സി.പി.ഒ.മാരായ ടി ദീപു, പി രഞ്ജിത്ത് എന്നിവർക്കെതിരെയാണ് കോടതി കേസെടുത്തത്.

മരിച്ച ഫറാസിന്റെ മാതാവിന്റെ പരാതിയിലാണ് കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസുകാർക്കെതിരെ കേസ് എടുക്കാൻ നിർദേശിച്ചത്.

2023 ഓഗസ്റ്റ് 28നാണ് പൊലീസ് പിന്തുടരുന്നതിനിടെ അംഗഡിമൊഗർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥി ഫറാസ് മരിച്ചത്.