ഭാര്യയെ കൊലപ്പെടുത്തി ബി.ജെ.പി. നേതാവ്‌ ആത്മഹത്യ ചെയ്‌തനിലയില്‍

ഭാര്യയെ കൊലപ്പെടുത്തി ബി.ജെ.പി. നേതാവ്‌ ആത്മഹത്യ ചെയ്‌തനിലയില്‍കായംകുളം: ഭാര്യയെ കൊലപ്പെടുത്തിയശേഷം ബി.ജെ.പി. നേതാവായ ഭര്‍ത്താവ്‌ ആത്മഹത്യ ചെയ്‌തു.
ബി.ജെ.പി. മണ്ഡലം സെക്രട്ടറി ചിറക്കടവം രാജധാനിയില്‍ പി.കെ. സജി, ഭാര്യ ബിനു എന്നിവരാണ്‌ മരിച്ചത്‌. വെട്ടേറ്റ നിലയിലാണ്‌ ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്‌. സജിയുടെ മൃതദേഹം കുത്തേറ്റ നിലയിലായിരുന്നു. കോയമ്പത്തൂരില്‍ ജോലിചെയ്യുന്ന മകന്‍ സജിന്‍ ഇന്നലെ ഉച്ചകഴിഞ്ഞ്‌ 3.30 നു ഫോണില്‍ വീട്ടിലേക്കു വിളിച്ചു. മറുപടി ഇല്ലാത്തതിനാല്‍ അയല്‍വാസിയെ വിളിച്ചു വിവരം പറഞ്ഞു. അയല്‍വാസി വന്നു നോക്കിയപ്പോഴാണ്‌ കിടപ്പുമുറിയില്‍ മൃതദേഹം കണ്ടത്‌. വീടിന്റെ കതകുകള്‍ തുറന്ന നിലയിലായിരുന്നു. ഉടന്‍ പോലീസിനെ വിവരമറിയിച്ചു. അവര്‍ നടത്തിയ പരിശോധനയില്‍ ഒരു കത്തും കണ്ടെത്തി.