നിരവധി കവര്‍ചാ കേസിലെ പ്രതിയായ ഇരിക്കൂർ സ്വദേശിയായ യുവാവിനെ കാപ ചുമത്തി അറസ്റ്റു ചെയ്തു

നിരവധി കവര്‍ചാ കേസിലെ  പ്രതിയായ ഇരിക്കൂർ സ്വദേശിയായ യുവാവിനെ കാപ ചുമത്തി അറസ്റ്റു ചെയ്തു


കണ്ണൂര്‍: നിരവധി കവര്‍ചാ കേസില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി ഇരിക്കൂര്‍ സി ഐ പി അരുണ്‍ദാസിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റു ചെയ്തു. ഇരിക്കൂര്‍ പട്ടുവം ദാറുല്‍ ഫലാഹിലെ ഇസ്മഈലിനെയാണ് (31) അറസ്റ്റു ചെയ്തത്.
 


ജില്ലയ്ക്ക് അകത്തും പുറത്തുമായി നിരവധി കവര്‍ചാ കേസുകളില്‍ പ്രതിയാണ് ഇയാള്‍ എന്ന് പൊലീസ് പറഞ്ഞു. ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് കാപ ചുമത്തി ജയിലില്‍ അടച്ചത്. സീനിയര്‍ സി പി ഒ മാരായ കെ വി പ്രഭാകരന്‍, രഞ്ജിത് കുമാര്‍, സി പി ഒ ജയദേവന്‍ എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.