സ്ത്രീത്വത്തെ അപമാനിച്ചു, വീട്ടിൽ അതിക്രമിച്ച് കയറി; ബിജെപി നേതാവിനെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്

സ്ത്രീത്വത്തെ അപമാനിച്ചു, വീട്ടിൽ അതിക്രമിച്ച് കയറി; ബിജെപി നേതാവിനെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്


ചെന്നൈ: ബിജെപി നേതാവിനെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്.  കായിക വിഭാഗം അധ്യക്ഷൻ അമർ പ്രസാദ് റെഡ്ഡിക്കെതിരെ ആണ് കേസെടുത്തിരിക്കുന്നത്. ബിജെപി വനിത നേതാവിന്റെ സഹോദരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി എന്ന പരാതിയിൽ ആണ് നടപടി. മോദിയുടെ ചെന്നൈ സന്ദർശനവുമായി ബന്ധപ്പെട്ട തർക്കത്തിലാണ് കേസ്. പരിപാടിക്ക് ആളെയെത്തിക്കുന്നതിന് നൽകിയ പണത്തെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്.

പണത്തിന്റെ വിഹിതം ചോദിച്ചു വീട്ടിൽ അതിക്രമിച്ചു കയറി എന്നാണ് പരാതിയിൽ പറയുന്നത്. അമറിന്റെ ഡ്രൈവർ ശ്രീധറിന്റെ നേതൃത്വത്തിൽ ആണ് സംഘം എത്തിയതെന്നും അമറിന്റെ നിർദേശത്തെ തുടർന്നാണ് അതിക്രമം നടത്തിയതെന്നും പരാതിയിലുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കം വകുപ്പുകൾ ചുമത്തിയാണ് കേസ്. അമറിന്റെ ഡ്രൈവർ ശ്രീധറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കെ.അണ്ണാമലൈയുടെ വിശ്വസ്തൻ ആണ് അമർ റെഡ്ഢി.