മുസ്ലിംലീഗ് ദേശരക്ഷായാത്രയ്ക്ക് പയ്യന്നൂരിൽ തുടക്കമായി

മുസ്ലിംലീഗ് ദേശരക്ഷായാത്രയ്ക്ക് പയ്യന്നൂരിൽ തുടക്കമായി

പയ്യന്നൂർ:ജില്ല മുസ്ലിം ലീഗ് പ്രസിഡൻ്റ് അഡ്വ. അബ്ദുൽ കരീം ചേലേരി നയിക്കുന്ന ദേശരക്ഷാ യാത്രക്ക് പയ്യന്നൂരിൽ തുടക്കമായി. രണ്ടാം ദിവസമായ വെള്ളിയാഴ്ച ജാഥ പയ്യന്നൂർ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും. ഇന്ത്യൻറിപ്പബ്ലിക് ദിനത്തിൽ7 മണിക്ക് പയ്യന്നൂരിലെഉപ്പു സത്യാഗ്രഹ വേദിയായ ഉളിയത്ത് കടവിൽ വച്ച്ജാഥ അംഗങ്ങളും മുസ്ലിം ലീഗ് പ്രവർത്തകരും ഭരണഘടനപ്രതിജ്ഞയെടുക്കും. ശേഷം പത്തുമണിക്ക് പുളിങ്ങോംമഖാംസിയാറത്തിന്ശേഷംആരംഭിക്കുന്ന ജാഥയുടെ ആദ്യസ്വീകരണം പുളിങ്ങോം ടൗണിലാണ്. 11 മണിക്ക് പാടിയോട്ടുചാൽ 3:00 മണിക്ക് മാതമംഗലം നാലുമണിക്ക് കാങ്കോൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം അഞ്ചുമണിക്ക് പാലക്കോട് സമാപിക്കും സമാപന സമ്മേളനത്തിൽ മുസ്ലിംമുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ,അൻവർ സാദാത്ത് പാലക്കാട് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

മൂന്നാം ദിവസമായ ശനിയാഴ്ച കല്യാശ്ശേരി മണ്ഡലത്തിലെ കുഞ്ഞിമംഗലത്ത് നിന്നും കാലത്ത് 9 മണിക്ക് പര്യടനം തുടങ്ങുന്ന ദേശരക്ഷായാത്ര 10 മണിക്ക് പിലാത്തറ, 11 മണിക്ക് കടന്നപ്പള്ളി ചന്തപ്പുര, 12 മണിക്ക് പട്ടുവംകടവ്,1മണിഓണപ്പറമ്പ് ,2 30ന് പള്ളിച്ചാൽ 3മണി കണ്ണപുരം പാലം, 4 മണിക്ക് മാട്ടൂൽ സൗത്ത് എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം
4 .30ന് പഴയങ്ങാടിയിൽ പൊതുസമ്മേളനത്തോടെ സമാപിക്കും സമാപന സമ്മേളനത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ വയനാട് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും.