ആറളം തോട്ടുകടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ആറളം തോട്ടുകടവ്  പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
ഇരിട്ടി: ആറളം പഞ്ചായത്തിലെ തോട്ടുകടവിലെ  പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിച്ചു. ജില്ലാപഞ്ചായത് 1.18 കോടി രൂപ ചിലവഴിച്ചാണ് ഏടൂർ പോസ്റ്റ്‌ ഓഫീസ് -  ഞണ്ടുംകണ്ടി- പൂതക്കുണ്ട് - ആറളം റോഡിൽ തോട്ടുകടവിൽ പുതിയ പാലം നിർമ്മിക്കുന്നത്. ഏറെക്കാലമായി അപകടാവസ്ഥയിലായിരുന്ന പാലത്തിന് പകരമായാണ് പുതിയപാലം നിർമ്മാണം. ചടങ്ങിൽ  പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി. സരള , പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ജെസ്സി മോൾ വാഴപ്പള്ളി,  കെപി. സലിന, വൈ. വൈ. മത്തായി, ടി എ ജോസഫ്,സന്തോഷ് പാലക്കൽ, അഷറഫ് കെ പി മാമു ഹാജി, പീരവീന്ദ്രൻ, കെ കെ ശിഹാബ്, ഷീബരവി തുടങ്ങിയവർ സംസാരിച്ചു.