തടി മുറിക്കുന്നതിനിടെ യന്ത്രത്തിന്റെ ദിശമാറി കഴുത്തില്‍കൊണ്ട് യുവാവിന് ദാരുണാന്ത്യം

തടി മുറിക്കുന്നതിനിടെ യന്ത്രത്തിന്റെ ദിശമാറി കഴുത്തില്‍കൊണ്ട് യുവാവിന് ദാരുണാന്ത്യം


representing image

വിറക് മുറിക്കുന്നതിനിടെ യന്ത്രവാള്‍ കഴുത്തില്‍ക്കൊണ്ട് യുവാവിന് ദാരുണാന്ത്യം. ഇടുക്കി പൂപ്പാറയിലാണ് സംഭവം. വിഖ്‌നേഷാണ് മരണപ്പെട്ടത്. യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ദൈനംദിന തൊഴിലിന്റെ ഭാഗമായിവിഖ്‌നേഷ് സ്ഥാപനത്തില്‍ വിറക് മുറിക്കുന്നതിന്റെ ഇടയിലാണ് അപകടമുണ്ടായത്. വിറക് മുറിക്കുന്നതിനിടെ അവിചാരിതമായി വാളിന്റെ ദിശമാറി ഇയാളുടെ കഴുത്തില്‍ കൊള്ളുകയായിരുന്നു.

ഉടന്‍ തന്നെ സഹജോലിക്കാരെത്തി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു. നടപടി പൂര്‍ത്തീകരിച്ചതിന് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ട് നല്‍കും