ബത്തേരി ചെതലയത്ത് കടുവയുടെ ആക്രമണം; മേയാൻവിട്ട പശുവിന് ഗുരുതര പരിക്ക്

ബത്തേരി ചെതലയത്ത് കടുവയുടെ ആക്രമണം; മേയാൻവിട്ട പശുവിന് ഗുരുതര പരിക്ക്


സുൽത്താൻ ബത്തേരി : ചെതലയം ആറാംമൈലിൽ കടുവയുടെ ആക്രമണം.
വീടിനുസമീപത്തെ വയലിൽ മേയാൻ കെട്ടിയ ഗർഭിണിയായ പശു വിനെ കടുവ ആക്രമിച്ച് പരിക്കേൽപ്പിച്ചു. പടിപ്പുര നാരായണൻന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഒന്നര യോടെയാണ് സംഭവം. പശുവിൻ്റെ കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. വനപാലകർ തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.