എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മിഷൻ എപ്ലസ് മോട്ടിവേഷൻ ക്ലാസിന് സ്വാലിഹ് മാസ്റ്റർ വിളക്കോട് നേതൃത്വം നൽകി

എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മിഷൻ എപ്ലസ് മോട്ടിവേഷൻ ക്ലാസിന് സ്വാലിഹ് മാസ്റ്റർ വിളക്കോട് നേതൃത്വം നൽകി

കേളകം: പരീക്ഷപേടി അകറ്റുന്നതിനും പൊതുപരീക്ഷകളെ പേടിയില്ലാതെ നേരിടുന്നതിനും വേണ്ടി എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിഷൻ എപ്ലസ് മോട്ടിവേഷൻ ക്ലാസ് നടത്തി. മഹല്ല് ഖത്തീബ് സലാം ഖാസിമി ബാഖവി പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ശാഖ പ്രസിഡൻറ് വി.കെ അനീസ് അധ്യക്ഷനായി. എസ്.എസ്.എൽ.സി , പ്ലസ് ടു വിദ്യാർഥികൾക്കായുള്ള ക്ലാസിന് എസ്.കെ.എസ്.എസ്.എഫ് ട്രെൻറ് ട്രെയിനർ സ്വാലിഹ് മാസ്റ്റർ വിളക്കോട് നേതൃത്വം നൽകി. എം.ജെ.എം കമ്മിറ്റിയംഗം എം.എ നിസാമുദ്ധീൻ , എസ്. കെ. എസ്.എസ്.എഫ് ഇരിട്ടി മേഖല സെക്രട്ടറി എൻ.എം ഫെെസൽ മൗലവി , ജാഫർ പുളിക്കകുന്നിൽ,ശാഖ സെക്രട്ടറി കെ.ഐ മുത്തലിഫ് ,വൈസ് പ്രസിഡൻറ് കെ.ബി നിയാസ് എന്നിവർ സംസാരിച്ചു.