വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു നാറാത്ത് സ്വദേശി മരണപ്പെട്ടു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു നാറാത്ത് സ്വദേശി മരണപ്പെട്ടു



                                               



കണ്ണൂർ :നാറാത്ത് കാക്കത്തുരുത്തിറോഡിന് സമീപം കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ഗുരുതര അസ്ഥയിലായിരുന്ന നാറാത്ത് സ്വദേശി ഡാനിഷ് ഇന്ന് രാവിലെ മരിച്ചു.


കൂടെ ഉണ്ടായിരുന്ന സഫ്‌വാൻ, സൈൻ, ഷിബിൻ എന്നിവർ ചികിത്സയിലാണ്. ഇന്നലെ രാത്രി 9.30ഓടെ പുതിയതെരു ഭാഗത്ത് നിന്നും കമ്പിൽ ഭാഗത്തേക്ക് പോകുക ആയിരുന്ന കാറാണ് അപകടത്തിൽപെട്ടത്.


അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡിന്റെ വലത് ഭാഗത്തെ താഴ്ചയിലേക്ക് പതിക്കുക ആയിരുന്നു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് കാറിനുള്ളിൽ നിന്നും നാല് പേരെയും രക്ഷപ്പെടുത്തി കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചത്.


ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് രണ്ട് പേരെ ചാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കയരളം സ്വദേശി അബ്ദുൽ ഖാദറിന്റെയും നാറാത്ത് യു പി സ്‌കൂളിന് അടുത്ത് താമസിക്കുന്ന സമീറയുടെയും മകനാണ് ഡാനിഷ്.