ഇളയരാജയുടെ മകളും ഗായികയുമായ ഭവതരിണി അന്തരിച്ചു

ഇളയരാജയുടെ മകളും ഗായികയുമായ ഭവതരിണി അന്തരിച്ചുകൊളംബോ: പ്രശസ്ത സംഗീതസംവിധായകന്‍ ഇളയരാജയുടെ മകളും പിന്നണിഗായികയും സംഗീത സംവിധായകയുമായ ഭവതരിണി (47) അന്തരിച്ചു. അര്‍ബുദരോഗബാധയെ തുടര്‍ന്നു ശ്രീലങ്കയില്‍ ചികിത്സയിലായിരുന്നു. വൈകിട്ട് 5 മണിയോടെ ശ്രീലങ്കയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്ന് ചെെന്നെയിലെത്തിക്കും.

സംഗീത പരിപാടയില്‍ പങ്കെടുക്കാനായി ഇളയരാജയും ശ്രീലങ്കയിലുണ്ട്. 2000ല്‍ 'ഭാരതി' എന്ന ചിത്രത്തില്‍ ഇളയരാജയുടെ സംഗീതസംവിധാനത്തില്‍ പാടിയ 'മയില്‍ പോലെ പൊണ്ണ് ഒന്ന്' എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി.

'രാസയ്യ' എന്ന ചിത്രത്തില്‍ ഇളയരാജയുടെ സംഗീതത്തില്‍ പാടിയാണ് ഭവതരിണി പിന്നണിഗാനരംഗത്ത് ചുവടുവച്ചത്. 2002ല്‍ രേവതി സംവിധാനം ചെയ്ത 'മിത്ര്, മൈ ഫ്രണ്ട്' എന്ന ചിത്രത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ചു. മലയാളചിത്രമായ 'മായാനദി' ആയിരുന്നു അവസാന ചിത്രം. കാര്‍ത്തിക് രാജ, യുവന്‍ ശങ്കര്‍ രാജ എന്നിവര്‍ സഹോദരന്മാരാണ്