കേരള എന്‍ ജി ഒ യൂണിയന്‍ കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഴക്കുന്ന് മുടക്കോഴിയില്‍ നിര്‍മ്മിച്ച് നല്‍കുന്ന സ്‌നേഹ വീടിന്റെ താക്കോല്‍ കൈമാറല്‍

കേരള എന്‍ ജി ഒ യൂണിയന്‍ കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഴക്കുന്ന്  മുടക്കോഴിയില്‍ നിര്‍മ്മിച്ച് നല്‍കുന്ന സ്‌നേഹ വീടിന്റെ താക്കോല്‍ കൈമാറല്‍

ഇരിട്ടി: കേരള എന്‍ ജി ഒ യൂണിയന്‍ കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ മുടക്കോഴിയില്‍ പി. പ്രീതിക്ക് നിര്‍മ്മിച്ച് നല്‍കുന്ന സ്‌നേഹ വീടിന്റെ താക്കോല്‍ കൈമാറല്‍ രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. എന്‍ജി യൂണിയന്‍ ജില്ല പ്രസിഡന്റ് പി. പി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി എന്‍. സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. കേരള എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം. വി. ശശിധരന്‍,മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു ,വൈസ് പ്രസിഡന്റ് വി .വി. വിനോദ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്ന, പി. എ. ലെനീഷ് എന്നിവർ സംസാരിച്ചു .