സമസ്ത പണ്ഡിത സമ്മേളനം നടത്തി.

സമസ്ത പണ്ഡിത സമ്മേളനം നടത്തി
ഇരിട്ടി:  സമസ്ത ഇരിട്ടി മേഖലാ പണ്ഡിത സമ്മേളനം ഉളിയിൽ മജ്ലിസ് ഓഡിറ്റോറിയത്തിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ്പ്രസിഡന്റ പട്ടുവം കെപി.അബൂബക്കർ മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് യൂസഫ് ദാരിമി ആറളം അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അബ്ദുൾ ഹക്കിം സഅദി ക്ലാസ്സെടുത്തു. സയ്യിദ് സഅദ് തങ്ങൾ, 
അബ്ദുൾ റഷീദ് ദാരിമി, അബ്ദുള്ളക്കുട്ടി ബാഖവി,
അബ്ദുൾ റഹ്മാൻ മുസ്ല്യാർ കാടാച്ചിറ,  ശാഫി ലത്തീഫി, സലാം സഖാഫി, അഷ്ക്കർ സഖാഫി, അബ്ദുൾ ഖാദർ ദാരിമി വള്ളിത്തോട്,  അഷ്റഫ് സഖാഫി,
എന്നിവർ സംസാരിച്ചു.