അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ്: പൊതുമേഖലാ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഉച്ചവരെ അവധി

അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ്: പൊതുമേഖലാ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഉച്ചവരെ അവധി



ന്യൂഡൽഹി: ജനുവരി 22ന് രാജ്യത്തെ പൊതുമേഖല ബാങ്കുകൾക്ക് ഉച്ചവരെ അവധി നൽകാൻ കേന്ദ്ര സർക്കാർ. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതോടനുബന്ധിച്ചാണ് ബാങ്കുകൾക്ക് അരദിവസത്തെ അവധി നൽകുന്നത്. ജീവനക്കാർക്ക് ആഘോഷങ്ങളുടെ ഭാഗമാകാൻ എല്ലാ ഓഫീസുകളും അന്നേ ദിവസം ഉച്ചയ്ക്ക് 2.30 വരെ അടച്ചിടുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

Read Also: സർവ്വീസിൽ നിന്ന് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥ ഡോ. ബി സന്ധ്യയെ പുനർനിയമിക്കാനൊരുങ്ങി സർക്കാർ: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും ധനകാര്യസ്ഥാപനങ്ങളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും ജനുവരി 22-ന് ഉച്ചയ്ക്ക് 2:30 വരെ പ്രവർത്തിക്കില്ലെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ജീവനക്കാർക്ക് ആഘോഷങ്ങളുടെ ഭാഗമാകുന്നതിന് വേണ്ടിയാണ് അവധി നൽകുന്നതെന്നും ധനകാര്യ മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്.

അതേസമയം, ജനുവരി 22ന് കേന്ദ്രസർക്കാർ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാർക്ക് ആഘോഷങ്ങളുടെ ഭാഗമാകാൻ കേന്ദ്രസ്ഥാപനങ്ങളും ഓഫീസുകളും ഉച്ചയ്ക്ക് 2.30 വരെയാണ് അടച്ചിടുന്നത്. അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് ജനുവരി 22ന് ഉച്ചയ്ക്ക് 12:20ന് ആരംഭിച്ച് 1:00 മണിയോടെ അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി നിരവധി പ്രമുഖർ പ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കെടുക്കും.