പാലപ്പുഴ പഴശ്ശിരാജ കളരി അക്കാദമി വിജയോത്സവം

പാലപ്പുഴ പഴശ്ശിരാജ കളരി അക്കാദമി വിജയോത്സവം


ഇരിട്ടി: കാക്കയങ്ങാട് പാലപ്പുഴ പഴശ്ശിരാജ കളരി അക്കദമി വിജയോത്സവം കോഴിക്കോട് സര്‍വകലാശാല അധ്യാപിക ഡോ. പി.യു. മൈത്രി ഉദ്ഘാടനം ചെയ്തു. പഴശ്ശിരാജ കളരി അക്കദമി സിക്രട്ടറി കെ. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. കാലടി സര്‍വ്വകലാശാലയുടെ കൊയിലാണ്ടി ക്യാംപസ് അധ്യാപികമാരായ ഡോ. ജയ, ആര്യ എന്നിവര്‍ കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. പി.ഇ. ശ്രീജയന്‍ ഗുരിക്കള്‍, പിടിഎ പ്രസിഡന്റ് കുഞ്ഞിരാമന്‍, ശ്രീഷ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാകളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത് മെഡലുകള്‍ നേടി സംസ്ഥാന കളരിപ്പയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ അഭിനന്ദിച്ചു. ട്രിച്ചിയില്‍ നടക്കുന്ന ഖേലോ ഇന്ത്യ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് യാത്രയയപ്പും നല്‍കി.