മെഡിസെപ്പിലും അഴിമതിയോ?--.-R.H.I.A.

മെഡിസെപ്പിലും  അഴിമതിയോ?--.-R.H.I.A.    

            കണ്ണൂർ :ജീവനക്കാരുടെയും പെൻഷൻകാരുടെയും ചികിത്സാ സഹായ പദ്ധതിയായ മെഡിസെപ്പിന്റെ കരാർ വ്യവസ്ഥകളും രേഖകളും രണ്ട് കൊല്ലമായിട്ടും പുറത്തുവിടാത്തതു ആശങ്കാജനകമാണെന്ന് റിട്ട. ഹെൽത്ത് ഇൻസ്പെക്ടേർസ് അസോസ്സിയേഷൻ സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു.   

 തൃശൂർ മെഡിക്കൽ കോളജിൽ H.D.C. ഫണ്ട് ദുരുപയോഗം ചെയ്യുകയും ഇന്ത്യൻ കോഫി ഹൗസ് കാന്റീൻ അടിച്ചു പൊളിച്ചു കളഞ്ഞത് രോഗികകൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാരുടെയും ക്ഷേമത്തിനും മികച്ച സഹായവും പിന്തുണയും വേണ്ടിയാണോയെന്ന് സർക്കാർ വ്യക്തമാക്കണം. എല്ലാത്തരം അഴിമതിയും ദേശസാൽക്കരിച്ചവർക്ക് ഒന്നിലും അഴിമതിയില്ലായെന്നും തലകുനിക്കേണ്ടതില്ലായെന്ന നാട്യം ഗീബൽസിനെപ്പോലും തോൽപ്പിക്കുന്നതാണ്.                               

പെൻഷൻകാരുടെയും ജീവനക്കാരുടെയും തടഞ്ഞുവെച്ച ആനുകൂല്യങ്ങളും 6 ഗഡു ഡി.എയും ഉടൻ വിതരണം ചെയ്യുവാൻ സർക്കാർ തയ്യാറാകണം. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ യൂണിഫോം അനുവദിക്കുകയും നേരിട്ട് പരിശോധന സമയത്ത് തന്നെ പിഴയീടാക്കാൻ അനുമതി നൽകുകയും ഈ ഫണ്ട് ഉപയോഗിച്ച് H.M.C. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുവാൻ സാധിക്കുമെന്ന് സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു. സഹകരണ സംഘങ്ങളിൽ ടീം ഓഡിറ്റ് നടപ്പിലാക്കുകയാണെങ്കിൽ അഴിമതി കുറയ്ക്കുവാൻ സഹായിക്കും.          സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി. പ്രേമരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ടി.എസ്. പവിത്രൻ ഉൽഘാടനം ചെയ്തു. റാബിയ സലിം ആലപ്പുഴ സ്വാഗതവും കൃഷ്ണനുണ്ണി പൊയ്യാറ നന്ദിയും പറഞ്ഞു. ആൻസി തോമാസ് കൂത്താട്ടുകുളം , ജമാലുദ്ദീൻ കൊല്ലം , സുരേഷ് നെടുവത്തൂർ, കട്ടാക്കട വേലപ്പൻ നായർ , പവിത്ര മോഹൻ കണ്ണൂർ, സെബാസ്റ്റ്യൻ ഇടുക്കി, രാമകൃഷ്ണൻ മുല്ലനേഴി എന്നിവർ സംസാരിച്ചു.