കാര്‍ഷിക മേഖലയ്ക്ക് 1698 കോടി; റബറി താങ്ങുവില 180 ആക്കി

കാര്‍ഷിക മേഖലയ്ക്ക് 1698 കോടി; റബറി താങ്ങുവില 180 ആക്കി


തിരുവനന്തപുരം: സംസ്ഥാന ബജറ്റ് 2024-25 ല്‍ കാര്‍ഷിക മേഖലയ്ക്ക് 1698 കോടി വകയിരുത്തി. എന്നാല്‍ റബര്‍ കര്‍ഷകരെ ബജറ്റ് നിരാശപ്പെടുത്തി. താങ്ങ്‌വില 250 രൂപയായി ഉയര്‍ത്തണമെന്ന കര്‍ഷകരുടെ നിരന്തരമുള്ള ആവശ്യം ബജറ്റില്‍ പരിഗണിച്ചിട്ടില്ല. കേന്ദ്രത്തിന്റെ അവഗണനയാണ് ഇതിനു പിന്നിലെന്ന് പറയുന്ന ധനമന്ത്രി സാമ്പത്തിക പ്രതിസന്ധിയ്ക്കിടെയിലും താങ്ങുവില 170 രൂപയില്‍ നിന്ന് 180 രൂപയായി ഉയര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു.

കാര്‍ഷിക സര്‍വകലാശാലയ്ക്ക് 75 കോടി. മണ്ണ് സംരക്ഷണത്തിന് 89 കോടി. നെല്ലിന് 93 കോടി, പച്ചക്കറിക്ക് 78 കോടി, നാളികേര വിസനത്തിന് 65 കോടി എന്നിങ്ങനെ വകയിരുത്തി.

കന്നുകാലി പരിപാലനത്തിന് 45 കോടി, മത്സ്യബന്ധന മേഖലയ്ക്ക് 227 കോടി, ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് 80.01 കോടി. തീരദേശ വികസനത്തിന് 156 കോടി, പഞ്ഞമാസ ആശ്വാസ പദ്ധതിക്ക് 22 കോടി