പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, 2 പേർക്ക് ഗുരുതര പരിക്ക്

പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, 2 പേർക്ക് ഗുരുതര പരിക്ക്
അടൂർ: പത്തനംതിട്ടയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. എംസി റോഡിൽ കൂരമ്പാല അമൃത  വിദ്യാലയത്തിന് സമീപം കാറും കെഎസ്ആർടിസിബസും കൂട്ടിയിടിച്ചാണ് അപകടം . കാറിലുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടു പേർക്ക് പേർക്ക് ഗുരുതര പരിക്കേറ്റു.

ഇന്ന് രാവിലെ 7 മണിയോടാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസും അടൂർ ഭാഗത്ത് നിന്നും വന്ന കാറും തമ്മിലിടിച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.