പള്ളിയും മദ്രസയും പൊളിച്ചു, ഉത്തരാഖണ്ഡില്‍ സംഘര്‍ഷം; 4 പേര്‍ കൊല്ലപ്പെട്ടു

പള്ളിയും മദ്രസയും പൊളിച്ചു, ഉത്തരാഖണ്ഡില്‍ സംഘര്‍ഷം; 4 പേര്‍ കൊല്ലപ്പെട്ടു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ ഭൂമിയിയില്‍ നിര്‍മിച്ച മസ്‌ജിദും മദ്രസയും തകര്‍ത്തതിന് പിന്നാലെ സംഘര്‍ഷം. നാലു പേര്‍ കൊല്ലപ്പെട്ടു. 100 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. ഹല്‍ദ്വാനിയില്‍ വ്യാഴാഴ്‌ചയാണ് (ഫെബ്രുവരി 8) സംഭവം.

സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായെത്തിയ ജനക്കൂട്ടം ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചു. ഇതോടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്. ഇതിനിടെ ബന്‍ഭൂല്‍പുര പൊലീസ് സ്റ്റേഷന് നേരെയും കല്ലേറുണ്ടായി. സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. ട്രാന്‍സ്‌ഫോമറിന് നാട്ടുകാര്‍ തീയിട്ടു (Violence In Haldwani).
.


സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായെത്തിയ ജനക്കൂട്ടം ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചു. ഇതോടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്. ഇതിനിടെ ബന്‍ഭൂല്‍പുര പൊലീസ് സ്റ്റേഷന് നേരെയും കല്ലേറുണ്ടായി. സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. ട്രാന്‍സ്‌ഫോമറിന് നാട്ടുകാര്‍ തീയിട്ടു (Violence In Haldwani).

സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ മേഖലയില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താത്‌കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ സംസ്ഥാന എഡിജി എപി അന്‍ഷുമാന്‍ നിര്‍ദേശം നല്‍കി. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു (Nainital District Administration). ഹൽദ്വാനിയിലെ ബൻഭൂൽപുരയിൽ ഇതുവരെ നാല് പേർ കൊല്ലപ്പെടുകയും 100 ലധികം പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്‌ത അക്രമത്തെ തുടർന്ന് ഇന്‍റര്‍നെറ്റ് സേവനങ്ങൾ താത്‌കാലികമായി നിർത്തിവച്ചു. മുഴുവന്‍ സ്‌കൂളുകളും കോളജുകളും അടച്ചുപൂട്ടാൻ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ടെന്നും നൈനിറ്റാൾ ജില്ല ഭരണകൂടം പറഞ്ഞു (Uttarakhand DGP Abhinav Kumar).


കനത്ത സുരക്ഷയില്‍ നൈനിറ്റാള്‍: ഹല്‍ദ്വാനിയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സംഭവ സ്ഥലത്ത് ജില്ല മജിസ്ട്രേറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. മേഖലയില്‍ ആക്രമണം നടത്തുന്നവരെ വെടിവയ്‌ക്കാനും ഉത്തരവുണ്ട്. അര്‍ധ സൈനിക സേനയെ സ്ഥലത്തെത്തിച്ചു (Anti Encroachment Drive In Banbhoolpura).

മേഖലയില്‍ ആക്രമണങ്ങള്‍ നടത്തരുതെന്നും അത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്നും ഉത്തരാഖണ്ഡ് ഡിജിപി അഭിനവ് കുമാർ പറഞ്ഞു. കേന്ദ്ര-അര്‍ധ സൈനികരെ കൂടുതലായി സ്ഥലത്തെത്തിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെയാണ് (ഫെബ്രുവരി 8) ജില്ല ഭരണകൂടത്തിന്‍റെയും പൊലീസിന്‍റെയും സംയുക്ത സംഘം ഹല്‍ദ്വാനിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനെത്തിയത് (Provincial Armed Constabulary (PAC).

ഇതോടെ പ്രതിഷേധവുമായെത്തിയ ജനങ്ങള്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞ സംഘം വാഹനങ്ങള്‍ക്ക് തീകൊളുത്തുകയും ചെയ്‌തുവെന്ന് ഡിജിപി അഭിനല് കുമാര്‍ പറഞ്ഞു. അധിക പൊലീസ് സേനയെ സ്ഥലത്തേക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഹല്‍ദ്വാനിയിലെ സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ ആക്രമണങ്ങള്‍ നടത്തരുതെന്നും ജനങ്ങള്‍ക്കിടയില്‍ സമാധാനം നിലനിര്‍ത്താനായി നിലകൊള്ളണമെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.