ബംഗാളിൽ നിന്ന് കണ്ണൂരിലെത്തി, കൃത്യം പ്ലാനുമായി! പക്ഷേ സുദീപിനെ ‘കണ്ണൂർ സ്ക്വാഡ്’ കയ്യോടെ പൂട്ടി

കണ്ണൂരിൽ, കണ്ണപുരം മൊട്ടമ്മൽ ഭാഗങ്ങളിൽ, ഇതര സംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വില്പന നടത്തിയിരുന്നയാൾ എക്സൈസ് പിടിയിലായി. കണ്ണൂർ സ്‌പെഷ്യൽ സ്‌ക്വാഡ് സംഘമാണ് 1.75 കിലോഗ്രാം കഞ്ചാവ് സഹിതം ബംഗാൾ സ്വദേശി സുദീപ് ലട്ട് എന്നയാളെ അറസ്റ്റ് ചെയ്തത്. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു സിയും പാർട്ടിയും പൊടിപ്പുറം ഇരിണാവ് റോഡിൽ വച്ചാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പ്രിവന്റീവ് ഓഫീസർ അനിൽകുമാർ പി കെ, എ ഇ ഐ ഗ്രേഡ് ഷിബു കെ സി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പ്രഭുനാഥ് പി സി, സിവിൽ എക്സൈസ് ഓഫീസർ ശരത് പി ടി, റിനീഷ് ഓർക്കാട്ടേരി, വുമൺ സിവിൽ എക്‌സൈസ് ഓഫീസർ സീമ, എക്സൈസ് ഡ്രൈവർ സോൾദേവ് എന്നിവരടങ്ങിയ സംഘമാണ് സുദീപിനെ പിടികൂടിയത്.