ഡോ.വന്ദന ദാസ് കൊലക്കേസ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ട കുടുംബം ; ഹർജിയിൽ വിധി ഇന്ന്

ഡോ.വന്ദന ദാസ് കൊലക്കേസ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ട കുടുംബം ; ഹർജിയിൽ വിധി ഇന്ന്കൊച്ചി: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് രണ്ട് ഹര്‍ജികളിലും വിധി പറയുന്നത്.

കേസിലെ ഏകപ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയിലും ഹൈക്കോടതി ഇന്ന് വിധി പറയും. നിലവിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും വീഴ്ച പറ്റിയ പോലീസുകാരെ സംരക്ഷിക്കാൻ ആണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. പ്രതി സന്ദീപിന് രക്ഷപെടാന്‍ പോലീസ് പഴുതൊരുക്കിയെന്നും ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളുടെ ആവശ്യം.

അതേസമയം സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. കേസിൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതി സന്ദീപ് നൽകിയ ഹർജിയിലും ഇന്ന് ഉത്തരവുണ്ടാകും.