തൃപ്പുണിത്തുറ പുതിയകാവിലുണ്ടായ സ്ഫോടനം; കരാറുകാരന്റെ ഗോഡൗണില്‍ കഞ്ചാവും വൻ തോതിൽ സ്ഫോടക വസ്തുക്കളും കണ്ടെത്തി


തൃപ്പുണിത്തുറ പുതിയകാവിലുണ്ടായ സ്ഫോടനം; കരാറുകാരന്റെ ഗോഡൗണില്‍ കഞ്ചാവും വൻ തോതിൽ സ്ഫോടക വസ്തുക്കളും കണ്ടെത്തി


തൃപ്പുണിത്തുറ പുതിയകാവിലുണ്ടായ സ്ഫോടനത്തിന് പിന്നാലെ കരാറുകാരന്റെ ഗോഡൗണില്‍ പോലീസ് റെയ്ഡ്. വെടിക്കെട്ടിനായി കരാറെടുത്ത തിരുവനന്തപുരം സ്വദേശിയുടെ ഗോഡൗണിലാണ് പോലീസ് പരിശോധന നടന്നത്. പോത്തൻ കോട് ശാസ്തവട്ടം മടവൂര്‍പാറയിലെ ഗോഡൗണില്‍ നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി. ഗോഡൗണിന് സമീപത്തെ ആളൊഴിഞ്ഞ പുരിയിടത്തില്‍ വലിയ ഗുണ്ടുകളും പോലീസ് കണ്ടെത്തി.

ഗോഡൗണിലെ പരിശോധനയ്ക്ക പുറമെ ഇയാള്‍ വാടകക്കെടുത്ത കാട്ടായികോണത്തെ മറ്റൊരു വീട്ടിലും വലിയ രീതിയില്‍ സ്ഫോടക വസ്തുക്കളുടെ ശേഖരം പോലീസ് കണ്ടെത്തി. ഗോഡൗൽണിൽ നിന്നും പൊട്ടിത്തെറി നടന്ന ഉടൻ വലിയ തോതിൽ സാധനങ്ങൾ മാറ്റിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം സ്​ഫോടനവുമായി ബന്ധപ്പെട്ട് കേസെടുത്ത തൃപ്പൂണിത്തുറ പൊലീസ് പുതിയകാവ് അമ്പല കമ്മിറ്റി ഭാരവാഹികളായ നാലു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്. പോലീസ് ഇവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.