ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കണ്ണൂർ സ്വദേശിയായ യുവാവ് അബുദാബിയിൽ മരിച്ചു

 ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കണ്ണൂർ സ്വദേശിയായ യുവാവ് അബുദാബിയിൽ മരിച്ചു


 അബുദാബി: അബുദാബിയിൽ മലയാളി യുവാവ് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ഏച്ചൂർ സ്വദേശി ചാലക്കണ്ടി പറമ്പിൽ വിപിൻ (39) ആണ് മരിച്ചത്. ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ വിപിൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ വിപിനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജെമിനി ബിൽഡിങ് മെറ്റീരിയൽസിൽ അജ്മാൻ ശാഖയിൽ കൗണ്ടർ സെയിൽ എക്സിക്യൂട്ടീവ് ആയിരുന്നു. കമ്പനി ജീവനക്കാർ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനായാണ് അബുദാബിയിൽ എത്തിയത്. വിപിന്റെ ഭാര്യ ആതിരയും മകൾ വാമികയും ഏതാനും ആഴ്ചകൾക്ക് മുൻപാണ് യുഎഇയിൽ എത്തിയത്. അച്ഛൻ: ബാലൻ, അമ്മ: യശോധ. സംസ്കാരം പിന്നീട് നാട്ടിൽ.