'വിവരം പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ല, വിദ്യാർത്ഥികളാരും അനങ്ങിയില്ല'; സിദ്ധാർത്ഥൻ നേരിട്ടത് ക്രൂരമായ വിചാരണ


'വിവരം പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ല, വിദ്യാർത്ഥികളാരും അനങ്ങിയില്ല'; സിദ്ധാർത്ഥൻ നേരിട്ടത് ക്രൂരമായ വിചാരണ


കൽപ്പറ്റ: വെറ്റിനറി കോളേജിൽ സിദ്ധാർത്ഥനെ ക്രൂരമായി മർദിച്ചകാര്യം പുറത്തറിയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർത്ഥികൾ. വിവരം പുറത്തുപറഞ്ഞാൽ തലയമുണ്ടാകില്ലെന്ന് ഒളിവിലുള്ള പ്രതി സിൻജോ ജോൺസൻ മുന്നറിയിപ്പ് നൽകിയെന്നാണ് വിവരം. ക്യാമ്പസിൽ ഇത്തരം മൃഗീയ വിചാരണകൾ നേരത്തേയും നടന്നിട്ടുള്ളത് കൊണ്ടാണ് ആരും സിദ്ധാർത്ഥനെ രക്ഷിക്കാൻ തുനിയാത്തതെന്നും വിവരമുണ്ട്.

ക്യാമ്പസിൽ സിദ്ധാർത്ഥൻ നേരിട്ടത് മൃഗീയമായ വിചാരണയാണ്. ഈ ക്രൂരത വിദ്യാർത്ഥിക്കൂട്ടം കണ്ടു നിൽക്കുകയായിരുന്നു. ഒരാൾ പോലും സിദ്ധാർത്ഥൻ്റെ രക്ഷയ്ക്ക് വന്നില്ല. വരികയുമില്ല. അതാണ് വെറ്റിനറി കോളേജിലെ അലിഖിത നിയമം. കോളേജ് ഹോസ്റ്റലിൽ അടിപിടികൾ ഇടയ്ക്കുണ്ടാകുമ്പോഴും ഒന്നും പുറത്തുപോകരുതെന്നാണത്ര അലിഖിത നിയമം. ഹോസ്റ്റലിലെ അടി അവിടെ തീരണമെന്നാണത്രെ തിട്ടൂരം. സിദ്ധാർത്ഥൻ്റെ ജീവനെടുക്കാനും വഴിയൊരുക്കിയത് ഇതു തന്നെയായിരുന്നു. ഹോസ്റ്റലിലെ നടുമുറ്റത്ത് വച്ച് വിദ്യാർത്ഥികൾ കണ്ടു നിൽക്കെയായിരുന്നു ക്രൂര മർദനം. മൂന്ന് മണിക്കൂർ നീണ്ട പീഡനം. അതുകഴിഞ്ഞ് സംഭവത്തിൻ്റെ സൂത്രധാരന്മാരിൽ ഒരാളായ സിൻജോ ജോൺസൻ വിദ്യർത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ലെന്നായിരുന്നു ആക്രോശം. ഇതാണ് ആരും സഹായത്തിന് എത്താതിരുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോവാനും ഒരുങ്ങാത്തതിന് പിന്നിൽ. കോളേജ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താതിരുന്നത്. അതോടെ, ശാരീരികമായും മാനസികമായും അവശനായ സിദ്ധാർത്ഥൻ ജീവനൊടുക്കി.

16നും 17നും കോളേജില് സ്പോർട്സ് ഡേ ആയിരുന്നു. പതിനാറിന് രാത്രിയാണ് അക്രമവും മർദനവും ഉണ്ടായത്. 17ന് ചിലർ സിദ്ധാർഥന്റെ നീക്കം നിരീക്ഷിച്ചിരുന്നത്ര. പതിനെട്ടിന് പ്രശ്നമില്ലെന്ന് കണ്ടതോടെ, കാര്യമാക്കിയില്ലെന്ന് അറസ്റ്റിലായവർ പൊലീസിനോട് പറഞ്ഞു. പതിനെട്ടിന് കുളിക്കാൻ പോകുന്നു എന്ന് പറഞ്ഞ സിദ്ധാർത്ഥനെ പിന്നെ കണ്ടത് ജീവിൻ്റെ തുടിപ്പറ്റ് കൊണ്ടാണ്. ആദ്യം അസ്വാഭാവിക മരണത്തിനായിരുന്നു കേസ്. റാഗിങ് സെല്ലിൻ്റെ ഇടപെടലോടെയാണ് എല്ലാം വെളിച്ചത്തായത്. അതോടെ, പന്ത്രണ്ട് പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.