കണ്ണൂർ പാർലമെന്റ്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി എം വി ജയരാജൻ ഇരിട്ടിയിൽ

കണ്ണൂർ പാർലമെന്റ്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി എം വി ജയരാജൻ ഇരിട്ടിയിൽ
ഇരിട്ടി: പേരാവൂർ മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളും സ്ഥാപനങ്ങളും സന്ദർശിക്കാനെത്തിയ കണ്ണൂർ പാർലമെന്റ്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി എം വി ജയരാജന്‌ നാനാ വിഭാഗം ജനങ്ങളുടെ ഊഷ്മള സ്വീകരണം. മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളും സ്ഥാപനങ്ങളും സന്ദർശിച്ച സ്ഥാനാർഥി പ്രമുഖ വ്യക്തികളെയും
കണ്ട്‌ സ്ഥാനാർഥിയായി മൽസരിക്കുന്ന വിവരം അറിയിച്ചു. പേരാവൂർ മണ്ഡലത്തിൽ
ഉൾപ്പെടെ മലയോരത്താകെ ചിരപരിചിതനായ സ്ഥാനാർഥിയെ വിവിധ സ്ഥാപന മേധാവികളും
ജീവനക്കാരും വിവിധ മേഖലകളിലെ തൊഴിലാളികളും ജനങ്ങളും ഹൃദ്യമായി
സ്വീകരിച്ചു. രാവിലെ എട്ടോടെ ചാവശ്ശേരിയിൽ നിന്നാരംഭിച്ച സന്ദർശന പരിപാടി
ഉച്ചയോടെ ഇരിട്ടി മേഖലയിലെ സന്ദർശനം പൂർത്തിയാക്കി. ഉച്ചക്ക്‌ ശേഷം
പേരാവൂർ മേഖലയിലും സന്ദർശനം നടത്തി. പേരാവൂർ മണ്ഡലത്തിലെ ഒന്നാം ഘട്ട
സൗഹൃദ സന്ദർശനത്തിൽ ധാരാളം പ്രവർത്തകരും അണിനിരന്നു.  എൽഡിഎഫ്‌
നേതാക്കളായ ബിനോയ്‌കുര്യൻ, കെ വി സക്കീർഹുസൈൻ, പി പി അശോകൻ, വിപിൻ
തോമസ്‌, പി എ മാത്യു, ബാബു നടയത്ത്‌, എം എ ആന്റണി, ആറളം പഞ്ചായത്ത്‌
പ്രസിഡന്റ്‌ കെ പി രാജേഷ്‌, ഇരിട്ടി നഗരസഭാ വൈസ്‌ ചെയർമാൻ പി പി ഉസ്മാൻ
എന്നിവരുമുണ്ടായി.