കേരള മീഡിയ അക്കാദമി അവാര്‍ഡ് അല്‍ജസീറ ഗസ ബ്യൂറോ ചീഫിന്; വയ്ല്‍ ദഹ്ദൂദയ്ക്ക് മുഖ്യമന്ത്രി പിണറായി പുരസ്‌കാരം സമ്മാനിക്കും

കേരള മീഡിയ അക്കാദമി അവാര്‍ഡ് അല്‍ജസീറ ഗസ ബ്യൂറോ ചീഫിന്; വയ്ല്‍ ദഹ്ദൂദയ്ക്ക് മുഖ്യമന്ത്രി പിണറായി പുരസ്‌കാരം സമ്മാനിക്കും


കേരള മീഡിയ അക്കാദമിയുടെ മീഡിയ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം അല്‍ ജസീറ ഗാസ ബ്യൂറോ ചീഫിന് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വെയ്ല്‍ ദഹ്ദൂദയ്ക്ക് പുരസ്‌കാരം സമ്മാനിക്കും. കേരളത്തില്‍ നിന്ന് ലഭിച്ച ഈ ബഹുമതി വിലമതിക്കുന്നതാണെന്ന് ദഹ്ദൂദ് അറിയിച്ചതായി മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു വ്യക്തമാക്കി.

ഗാസയില്‍ വിവിധയിടങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ദഹ്ദൂദയുടെ ഭാര്യയും മകളും മകനും ചെറുമകനും കൊല്ലപ്പെട്ടിരുന്നു. മറ്റ് കുടുംബാംഗങ്ങള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഇസ്രയേല്‍ തുടരുന്ന കൂട്ടക്കുരുതി റിപ്പോര്‍ട്ടുചെയ്യുന്നതിനിടെയാണ് സ്വന്തം കുടുംബം യുദ്ധത്തിന് ഇരയായെന്ന വാര്‍ത്ത ദഹ്ദൂദ് അറിയുന്നത്. പ്രസ് എന്ന പുറംചട്ടയണിഞ്ഞ് അല്‍ അഖ്സ ആശുപത്രിയില്‍ മകന്റെ ചേതനയറ്റ ശരീരത്തില്‍ വീണ് കരയുന്ന ദാദൗയുടെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.