ഗ്യാന്‍വാപി മസ്ജിദ് വിധി; SDPI ഇരിട്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തി
ഇരിട്ടി : ഗ്യാൻവാപി മസ്ജിദിൽപൂജ നടത്താൻ അനുമതി നൽകിയ വാരണസി കോടതി വിധിക്കെതിരെ SDPI സംസ്ഥാന വ്യാപമായി നടത്തുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായി പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പയഞ്ചേരിമുക്കില്‍ നിന്നാരംഭിച്ച റാലി ഇരിട്ടി പഴയ ബസ്റ്റാന്‍റില്‍ സമാപിച്ചു. SDPI പേരാവൂര്‍ മണ്ഡലം പ്രസിഡന്‍റ് യൂനസ് ഉളിയില്‍ , സെക്രട്ടറി റിയാസ് നാലകത്ത്, ജില്ലാ കമ്മിറ്റി അംഗം സൗദനസീർ,സാബി ടീച്ചർ, അഷ്റഫ് നടുവനാട്, ഇരിട്ടി മുനിസിപ്പല്‍ പ്രസിഡന്‍റ് എസ് നൂറുദ്ദീന്‍, സെക്രട്ടറി അബ്ദുല്‍ സത്താര്‍ ചാലില്‍, മുഹമ്മദലി വിളക്കോട്,സി.എം നസീര്‍ എന്നിവർ നേതൃത്വം നൽകി.