സമ്മർ ബമ്പർ;10 കോടി കണ്ണൂർ ആലക്കോട് സ്വദേശി നാസറിന്

സമ്മർ ബമ്പർ;10 കോടി കണ്ണൂർ ആലക്കോട്  സ്വദേശി നാസറിന് 

കണ്ണൂർ: ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ സമ്മർ ബമ്പർ നറുക്കെടുത്ത് കഴിഞ്ഞു. SC 308797 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. പത്ത് കോടിയാണ് ഒന്നാം സമ്മാനം. കണ്ണൂർ പയ്യന്നൂരിൽ നിന്നും പി പി ദിനേശ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ 50 ലക്ഷം SA 177547 എന്ന നമ്പറിനാണ് ലഭിച്ചത്

നറുക്കെടുപ്പ് ഫലം വന്ന് മണിക്കൂറുകൾക്കുള്ളിൽ സമ്മർ ബമ്പർ ഭാഗ്യവാനെ കണ്ടെത്തി. കണ്ണൂർ ആലക്കോട് നാസറിനാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കാർത്തികപുരത്തെ രാരരാജേശ്വര ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം. കാർത്തികപുരത്തെ ഓട്ടോ ഡ്രൈവറാണ് നാസർ. ഇന്നലെ രാത്രിയോടെയാണ് നാസർ ടിക്കറ്റ് എടുത്തതെന്ന് ഏജന്റ് രാജു പറഞ്ഞു.