കേക്ക് കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത: 23കാരനു മരണം, അമ്മയും സഹോദരങ്ങളും ചികിത്സയില്‍

കേക്ക് കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത: 23കാരനു മരണം, അമ്മയും സഹോദരങ്ങളും ചികിത്സയില്‍തിരുവനന്തപുരം: കേക്കില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 23കാരൻ മരിച്ചതായി ആരോപണം. വർക്കല ഇലകമണ്‍ സ്വദേശി വിനുവിന്റെ മരണത്തിനു പിന്നാലെയാണ് കുടുംബം പരാതി ഉയർത്തിയത്. 29 നാണ് വർക്കലയിലെ കടയില്‍ നിന്നും കേക്ക് വാങ്ങിയത്.

ഇതിന് പിന്നാലെ വയറുവേദന ഉള്‍പ്പെടെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.


സമാന ലക്ഷണങ്ങളോടെ വിനുവിന്റെ അമ്മയും സഹോദരനും സഹോദരിയും ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. അതേസമയം പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു.