വയനാട്ടില്‍ കെ സുരേന്ദ്രൻ, കൊല്ലത്ത് ജി കൃഷ്ണകുമാർ; ബിജെപിയുടെ 5-ാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്


വയനാട്ടില്‍ കെ സുരേന്ദ്രൻ, കൊല്ലത്ത് ജി കൃഷ്ണകുമാർ; ബിജെപിയുടെ 5-ാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്


ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ 5-ാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി. നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ കൊല്ലത്ത് മത്സരിക്കും. എറണാകുളത്ത് കെ എ സ് രാധാകൃഷ്ണനും ആലത്തൂരില്‍ ടിഎന്‍ സരസുവും മത്സരിക്കും. ഇതോടെ, കേരളത്തിലെ എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായി.

രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിൽ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ തന്നെ വയനാട്ടില്‍ മത്സരിപ്പിക്കുന്നത്. ഇത്തവണ മത്സരിക്കില്ല എന്ന് പറഞ്ഞ് മാറി നിൽക്കുകയായിരുന്നു കെ സുരേന്ദ്രൻ. ശക്തമായ കേന്ദ്ര നിർദേശം പ്രകാരമാണ് കെ സുരേന്ദ്രനും അണ്ണാമലൈയും മത്സരിക്കുന്നത്. അതേസമയം, നടി കങ്കണ റണാവത്ത് ഹിമാചൽ പ്രദേശിലെ മാണ്ഡിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. മനേക ഗാന്ധി സുൽത്താൻ പൂരില്‍ മത്സരിക്കുമ്പോള്‍ വരുൺ ഗാന്ധിക്ക് സീറ്റ് നല്‍കിയിട്ടില്ല.