മുഴക്കുന്നിൽ "അങ്കൺ ജ്യോതി" പദ്ധതി തുടങ്ങി



മുഴക്കുന്നിൽ "അങ്കൺ ജ്യോതി" പദ്ധതി തുടങ്ങി
കാക്കയങ്ങാട്: "നെറ്റ് സീറോ കാർബൺ കേരളം-ജനങ്ങളിലൂടെ” ക്യാമ്പയിന്റെ ഭാഗമായി എനർജി മാനേജ്‌മെന്റ് സെന്റർ കേരള അങ്കണവാടികൾക്ക് നൽകുന്ന ഊർജ സംരക്ഷണ ഉപകരണങ്ങളുടെ വിതരണം മുഴക്കുന്ന് പഞ്ചായത്തിൽ തുടങ്ങി.

“അങ്കൻ ജ്യോതി" പദ്ധതിയിലൂടെ 21 അങ്കണവാടികൾക്ക് വൈദ്യുത അടുപ്പ് വിതരണം ചെയ്യുന്നതിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി.വിനോദ് അധ്യക്ഷനായി. ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ പദ്ധതി വിശദീകരണവും കോർ ഗ്രൂപ്പ് അംഗം ബാബു ജോസഫ് ഊർജ സംരക്ഷണ ക്ലാസും നൽകി.

ഈ പദ്ധതിയിലൂടെ മുഴുവൻ അങ്കണവാടികൾക്കും ഇൻഡക്ഷൻ കുക്കർ, പ്രഷർ കുക്കർ, ഉരുളി, സോസ് പാൻ, മിൽക്ക് കുക്കർ, റൈസ് പോട്ട്, ഇഡ്ഡലി കുക്കർ, ചൂടാറാപ്പെട്ടി, ബി.എൽ.ഡി.സി ഫാൻ, പുരപ്പുറ സൗരോർജ പദ്ധതി, റൂഫ് കൂളിങ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാക്കും. സ്ഥിരം സമിതി അധ്യക്ഷരായ എ. വനജ, സി.കെ ചന്ദ്രൻ, കെ.വി. ബിന്ദു,പഞ്ചായത്ത് സെക്രട്ടറി പി. ജെ.ബിജു, അങ്കണവാടി വർക്കർ കെ.പി. ബീന തുടങ്ങിയവർ സംസാരിച്ചു.