ദോഹയിൽ തൃശൂർ സൗഹൃദ വേദിയുടെ ഇഫ്താർ സംഗമം; ഇന്ത്യൻ അംബാസിഡർ വിപുൽ ഉദ്ഘാടനം ചെയ്തു

ദോഹയിൽ തൃശൂർ സൗഹൃദ വേദിയുടെ ഇഫ്താർ സംഗമം; ഇന്ത്യൻ അംബാസിഡർ വിപുൽ ഉദ്ഘാടനം ചെയ്തു

തൃശൂർ ജില്ലാ സൗഹൃദവേദിയുടെ ഈ വർഷത്തെ ഇഫ്താർ സംഗമം ഇന്ത്യൻ അംബാസിഡർ വിപുൽ ഉദ്ഘാടനം ചെയ്തു. അൽ അറബി സ്റ്റേഡിയത്തിൽ നടന്ന ഇഫ്താർ വിരുന്നിൽ, സൗഹൃദവേദി അംഗങ്ങളും കുടുംബങ്ങളും സുഹൃത്തുക്കളുമടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. യൂസഫ് പുൽപ്പറ്റ റമദാൻ സന്ദേശം നൽകി.

ഗ്യാലറി ഉൾപ്പെടെയുള്ള ഇൻഡോർ സ്റ്റേഡിയത്തിന്റെ സൗകര്യങ്ങൾ മുഴുവൻ ഉപയോഗപ്പെടുത്തിക്കൊണ്ട് നടത്തിയ സമൂഹ നോമ്പുതുറ ഇതുവരെ കാണാത്ത ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. പ്രസിഡൻറ് അബ്ദുൾ ഗഫൂർ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി വിഷ്ണു ജയറാം ദേവ് സ്വാഗതം പറഞ്ഞു. ഇഫ്താർ കോർഡിനേറ്റർ അബ്ദുൾ ജബ്ബാർ നന്ദി പ്രകാശിപ്പിച്ചു.

ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ, ട്രഷറർ ഇൻചാർജ് ജയാനന്ദൻ, ജനറൽ കോർഡിനേറ്റർ മുഹമ്മദ് മുസ്തഫ, അഡ്വൈസറി ബോർഡ് ചെയർമാൻ വി.എസ് നാരായണൻ, ഇഫ്താർ മീറ്റ് സെക്ടർ കോർഡിനേറ്റർമാരായ സുരേഷ് കുമാർ, കബീർ, വനിതാ വിഭാഗം കോർഡിനേറ്റർമാരായ രേഖ പ്രമോദ്, ഹൻസ ഷറഫ് തുടങ്ങിയവരും വേദിയിൽ സന്നിഹിതരായിരുന്നു. വേദി സെൻട്രൽ കമ്മറ്റി, അഡ്വൈസറി ബോർഡ്‌ അംഗങ്ങൾ, സെക്ടർ കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.