റാ​ഗി​ങ്ങി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം; കൊയിലാണ്ടിയിൽ എസ്എഫ്ഐ പ്രവർത്തകർ വിദ്യാർഥിയെ മർദിച്ചതായി പരാതി

റാ​ഗി​ങ്ങി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം; കൊയിലാണ്ടിയിൽ എസ്എഫ്ഐ പ്രവർത്തകർ വിദ്യാർഥിയെ മർദിച്ചതായി പരാതികോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. കൊ​യി​ലാ​ണ്ടി ആ​ർ​എ​സ്എം എ​സ്എ​ൻ​ഡി​പി കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി കെ​മി​സ്ട്രി വി​ദ്യാ​ർ​ഥി സി.​ആ​ർ അ​മ​ലി​നെ​യാ​ണ് എ​സ്എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​ർ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്.

റാ​ഗി​ങ്ങി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ കാ​ര​ണ​മെ​ന്ന് അ​മ​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. എ​സ്എ​ഫ്ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യും, ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യു​മാ​യ അ​നു​നാ​ഥ് എ.​ആ​ർ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​പ​ത്ത​ഞ്ചോ​ളം എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി ത​ന്നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് അ​മ​ൽ പ​റ​ഞ്ഞു. കോ​ള​ജി​ന് സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു മ​ർ​ദ​നം.

അ​മ​ലി​ന്‍റെ മൂ​ക്കി​ന്‍റെ പാ​ല​ത്തി​ൽ ച​ത​വും വ​ല​ത് ക​ണ്ണി​ന് സ​മീ​പം പ​രി​ക്കു​മു​ണ്ട്. മ​ർ​ദ​ന​ത്തി​ൽ ഗു​രു​ഗ​ര​മാ​യി പ​രി​ക്കേ​റ്റ അ​മ​ലി​നെ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ന്നെ​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ബൈ​ക്കി​ൽ നി​ന്നു വീ​ണു പ​രി​ക്കേ​റ്റ​തെ​ന്നാ​ണ് ഇ​വ​ർ ഡോ​ക്ട​ര്‍​മാ​രോ​ട് പ​റ​ഞ്ഞ​ത്. തി​രി​കെ വീ​ട്ടി​ൽ എ​ത്തി​യ ശേ​ഷം വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടേ​ണ്ട​താ​യി വ​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് മ​ർ​ദ​ന​ത്തെ കു​റി​ച്ച് വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞ​തെ​ന്നും അ​മ​ൽ വ്യ​ക്ത​മാ​ക്കി.