എടത്തൊട്ടിയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ നാലു പേർക്ക് പരിക്ക്

എടത്തൊട്ടിയിൽ  കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ നാലു പേർക്ക് പരിക്ക്


പേരാവൂർ: എടത്തൊട്ടി കോളേജിന് സമീപം കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ നാലു പേർക്ക് പരിക്ക്.കോളയാട് പാടിപ്പറമ്പ് ഇന്ദീവരത്തിൽ കെ.വി. ശോഭന (56) മകൻ ഹരിഗോവിന്ദ് (32) ഇദ്ദേഹത്തിന്റെ്റെ ഭാര്യ ഡോ: ശിശിര (29) അനുജന്റെ ഭാര്യ അശ്വതി (23) എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച‌ വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. ഇരിട്ടിയിൽ നിന്നും വരികയായിരുന്ന കാർ എടത്തൊട്ടി കല്ലേരിമല കയറ്റത്തിൽ ഒന്നാം വളവിലാണ് അപകടത്തിൽപെട്ടത്